പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ പ്രണയദിനത്തില്‍ കേഴിക്കോടെത്തുന്നു. ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. താന്‍ 14ന് കോഴിക്കോടെത്തുന്നുവെന്ന് മൊണാലിസ തന്നെ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ പങ്കുവച്ചിട്ടുണ്ട്.
മൊണാലിസ കേരളത്തിലെത്തുന്നുവെന്ന് അറിയിക്കുന്ന വീഡിയോ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മൊണാലിസയെ അനുകൂലിച്ച് നിരവധി കമന്റുകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ പോയിട്ട് എന്തായാലും കാണാന്‍ പറ്റിയിട്ടില്ല. ഇനിയിപ്പോള്‍ ഇവിടെ വച്ച് കാണാമെന്നാണ് കമന്റുകളില്‍ ചിലത്.
അതേസമയം ബോബി ചെമ്മണ്ണൂരിനെ പരിഹസിച്ചുള്ള കമന്റുകളുമുണ്ട്. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി നല്‍കുന്നതെന്നാണ് വിവരം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ.