ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പ് ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്കാണ് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്.
തുടര്‍ന്ന് സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ സംശയം തോന്നിയ ഡോക്ടർ മന്ത്രിയുടെ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നല്‍കി. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
മുൻപ് വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പിന് ശ്രമം നടന്നിരുന്നു.