കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ കേരളത്തിലെ റോഡ് വികസനത്തിന് 20,000 കോടി രൂപ അനുവദിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതുസംബന്ധിച്ച കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനോട് ഗഡ്കരി ആവശ്യപ്പെട്ടു.

കേരളത്തില്‍ റോഡപകടങ്ങള്‍ പെരുകാന്‍ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീര്‍ണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാന്‍ റോഡ് നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി സംസ്ഥാനം ഒഴിവാക്കണം. മണല്‍ ഉള്‍പ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ലെന്നും ഗഡ്കരി അറിയിച്ചു.

റോഡ് വികസനത്തിന് പണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂ. അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നത്. മാതൃകപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും പ്രധാനഘടമാണ്. കശ്മീര്‍-കന്യാകുമാരി പാത പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്നും ഗഡ്കരി പറഞ്ഞു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ