തൃശൂരില്‍ ബിജെപിയുടെ വിജയത്തിന് കാരണം പണം; ഗൂഗിള്‍ പേയില്‍ ഉള്‍പ്പെടെ പണം നല്‍കിയെന്ന് വിഎസ് സുനില്‍കുമാര്‍ 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൃശൂരിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. ബിജെപിയുടെ വിജയത്തിന് പിന്നില്‍ വലിയ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച വിഎസ് സുനില്‍ കുമാര്‍ തൃശൂരില്‍ ബിജെപി കോടിക്കണക്കിന് രൂപ പലരീതിയില്‍ വിതരണം ചെയ്തിട്ടുണ്ടെും പറഞ്ഞു.

തൃശൂരിലെ ബിജെപിയുടെ വിജയത്തിന് രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല. ബിജെപി തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. കോളനികളില്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ ബിജെപി വിതരണം ചെയ്തിട്ടുണ്ട്. ശിവപുരം കോളനിയില്‍ പണം വിതരണം ചെയ്തത് മാധ്യമ വാര്‍ത്തയായിരുന്നു. പഴയതുപോലെ വീട്ടില്‍ക്കൊണ്ടു കൊടുക്കേണ്ട സാഹചര്യം ഇല്ലല്ലോയെന്നും സുനില്‍ കുമാര്‍ ചോദിച്ചു.

ഗൂഗിള്‍ പേ ഉള്‍പ്പെടെ പലരീതിയിലാണ് ബിജെപി പണം വിതരണം ചെയ്തത്. കരുവന്നൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പൊളിറ്റിക്കല്‍ മാനിപ്പുലേഷനും ബിജെപി നടത്തിയെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. അതേസമയം തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ വീണ്ടും സുനില്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചു.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാടാണ് എംകെ വര്‍ഗ്ഗീസ് സ്വീകരിച്ചതെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എ നിലയ്ക്കാണ് പ്രവര്‍ത്തനം എന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ