കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് ഹാജരാകണം എന്ന് ആവശ്യപ്പട്ട് എൻഫോഴ്‌സ്‌മെന്റ്  ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് അയച്ചു. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചു എന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള പരാതി.

കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക ഇബ്രാഹിംകുഞ്ഞ് പിന്നീട്  സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി.

ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ഇ ഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പണം പത്രത്തിന്റെ വരി സംഖ്യ ആണെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് നേരെത്തെ വ്യക്തമാക്കിയത്. അതേസമയം ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിച്ചിട്ടില്ല.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ