ക്ഷേമപദ്ധതികളില്‍ നിന്നുള്ള പണം തട്ടി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ തിരിമറി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജി ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റില്‍ കണ്ടെത്തിയത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 76,47,693 രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ രണ്ടരക്കോടിയിലധികം ഉണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വിവിധ പദ്ധതികളില്‍ അനുവദിച്ചട്ടുള്ള ഫണ്ടില്‍ നിന്നാണ് വകമാറ്റിയിരിക്കുന്നത്. നിര്‍ദ്ധനരായ പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായമാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും, താത്കാലിക ജീവനക്കാരും ചേര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്കും, ബന്ധുക്കളുടേയും , സുഹൃത്തുക്കളുടേയും അക്കൗണ്ടുകളിലേക്കും ആയി മാറ്റിയത്.

ഫണ്ട് തട്ടിപ്പില്‍ സീനിയര്‍ ക്ലര്‍ക്കായിരുന്ന എയു രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ എസ്‌സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്ബി വിശാഖ് സുധാകരന്‍, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചു വിട്ടിരുന്നു. ഇതിന് പുറമേ മേല്‍നോട്ട പിഴവ് വരുത്തിയ രണ്ട് പട്ടികജാതി ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിങ്ങനെയുള്ളതെല്ലാം കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ച് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ആകെ ഒരു തവണ മാത്രമാണ് പണം ലഭിച്ചത്. അപേക്ഷകരുടെ പേരും വെച്ച് അക്കൗണ്ട് നമ്പറുകള്‍ രാഹുല്‍ മാറ്റുകയായിരുന്നു. അപേക്ഷകളില്‍ അനുവദിച്ച് കിട്ടിയ പണം മുഴുവന്‍ പല അക്കൗണ്ടുകളിലേക്കായി മാറ്റി. 10,472,500 രൂപയാണ് പ്രതികള്‍ 24 അക്കൗണ്ടുകളിലേക്കായി മാറ്റിയത്.

നിരവധി തവണ പണം കൈമാറിയിരിക്കുന്ന ഈ 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 2017 മുതല്‍ ഇതുവരെ ഓഫീസിലെ ക്യാഷ് ബുക്ക് ക്രമവിരുദ്ധവുമായാണ് കൈകാര്യം ചെയ്തിരുന്നത്. ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതോടെ വകമാറ്റിയ പണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി