കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യു.എ.എയിൽ നിന്ന് തിരുവനന്തപൂരത്ത് എത്തിയ ആൾക്കാണ് രോഗം സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചു ആൾക്ക് 11 പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും ടാസ്‌കി ഡ്രൈവറും അടക്കം നേരിട്ട് സമ്പർക്കം വന്ന ആളുകൾ എല്ലാം നിരീക്ഷണത്തിലാണ്. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ രോഗിയെ സംശയം തോന്നിയതിനാലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി വീണ ജോർജ് പറയുന്നത്.പറയുന്നത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി.
വൈറൽ രോഗമായതിനാൽ തന്നെ മങ്കി പോക്സിന് പ്രത്യേക ചികിത്സ ഒന്നുമില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.
മങ്കിപോക്‌സ് കേസുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ 77 ശതമാനം വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് നല്‍കിയ ജൂണ്‍ 27 മുതല്‍ 2,614 കേസുകള്‍ വര്‍ദ്ധിച്ചു.