മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം പ്രവാസി വനിത വഴി; ആദ്യം കേസ അന്വേഷിച്ച എ.സി.പി തട്ടിപ്പുകാരന്റെ അടുത്ത ആള്‍

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിതാ പുല്ലയില്‍ എന്ന പ്രവാസിയുടേത്. റോമില്‍ താമസക്കാരിയായ തൃശൂര്‍ സ്വദേശി അനിത മോന്‍സനുമായി അടുപ്പമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. മോന്‍സനൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.

ഇറ്റലിയിലെ സാമ്പത്തിക കേസില്‍ ഇടപെടണമെന്ന വ്യാജേന ഈ സ്ത്രീ പൊലീസ് ആസ്ഥാനത്ത് എത്തിയതായും വാര്‍ത്തകളുണ്ട്. രണ്ടിലേറെ തവണ ഡിജിപിയെ നേരിട്ടെത്തി കണ്ടിരുന്നെന്നും, മുന്‍ ക്രൈം ബ്രാഞ്ച് മേധാവിയെ കണ്ടതായും പൊലീസുകാര്‍ ഓര്‍ക്കുന്നു. ലോക കേരള സഭയിലും, അസന്‍ഡ് കേരള നിക്ഷേപത്തിലും ഈ സ്ത്രീ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇവര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പൊലീസുദ്യോഗസ്ഥരുമായി അനിത വേദിപങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ പൊലീസിലെ പിടിപാടുകളില്‍ സഹായിച്ചത് അനിതയാണെന്നാണ് വിവരം. മുഖ്യമന്ത്രി, മുന്‍മന്ത്രി പി കെ ശ്രീമതി എന്നിവരുമൊന്നിച്ചുള്ള ചിത്രങ്ങളും അനിതയുടെ ഫെയ്സ്ബുക്കിലുണ്ട്. പി കെ ശ്രീമതി തന്റെ ചേച്ചിയെപ്പോലെയെന്നാണ് അനിത വിശേഷിപ്പിക്കുന്നത്.

അതേസമയം മോന്‍സനെ സന്ദര്‍ശിച്ച ശേഷം എഡിജിപി മനോജ് എബ്രഹാമിനുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തു. 2019 മെയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിനായി മനോജ് എബ്രഹാമും, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും കൊച്ചിയിലെത്തിയത്. വിവാഹ സല്‍ക്കാരത്തിന് ശേഷം ഇരുവരും മോന്‍സന്റെ കലൂരിലെ വീട്ടില്‍ സന്ദര്‍ശനവും നടത്തി. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

2019മെയില്‍ തന്നെ മനോജ് എബ്രഹാം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് നല്‍കാന്‍ കത്ത് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. ഒപ്പം സംസ്ഥാന ഇന്റലിജന്‍സിനോടും വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. 2020ല്‍ തട്ടിപ്പിനെ കുറിച്ച് മറ്റൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ചിരുന്നു. മോന്‍സനുമായി അടുത്ത ബന്ധത്തിലായിരുന്ന അനിത പുല്ലയില്‍ ഇടഞ്ഞതോടെ ഡിജിപി ഇഡിക്ക് കത്ത് നല്‍കി. അതിനിടെ മുഖ്യമന്ത്രിയുടെ പേരും തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തി. ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മോന്‍സനെതിരായ പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണറായ കെ ലാല്‍ജിക്കായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ എസിപി, മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നും, കേസിലെ ഇടനിലക്കാരനെന്ന് പരാതിക്കാര്‍ പറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് ഇയാളെ മോന്‍സന്റെ അടുത്തെത്തിച്ചതെന്നും മോന്‍സന്റെ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോന്‍സനെതിരായ പരാതി അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഇല്ലാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലെത്തുന്നത്. 2020ലെ ബാഡ്ജ് ഓഫ് ഓണറും ഡിസിപി ലാല്‍ജിക്ക് ലഭിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ പട്ടികയിലായിരുന്നു ലാല്‍ജി സ്ഥാനം പിടിച്ചത്.

Latest Stories

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും