കാലവര്‍ഷം ശനിയാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ ആറിന് മഴയെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നത്. ഇത്തവണ മഴക്കുറവ് ഉണ്ടാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കേരള-കന്യാകുമാരി തീരത്ത് ഞായറാഴ്ചയോടെ ന്യൂന മര്‍ദ്ദം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇത് സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരള- കര്‍ണാടക തീരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ ആയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.