കൊല്ലത്ത് കാറില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്കു നേരെ സദാചാര ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലത്ത് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവര്‍ അറസ്റ്റിലായി. രണ്ട് പേരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കൊല്ലം കുണ്ടറ സ്വദേശികളാണ് ദമ്പതികള്‍. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്കുള്ള യാത്രാ മധ്യേ കാവനാട്ടു വെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടര്‍ന്ന് തകരാര്‍ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി എത്തിയത്.

ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. യുവതിക്ക് നേരെയും ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേരെയും സംഘം മര്‍ദ്ദിച്ചു.

സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍