പോക്സോ കേസ് പ്രതിയുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു; ജോർജ് എം തോമസിനെതിരെ കൂടുതല്‍ തെളിവുകള്‍

പോക്സോ കേസ് പ്രതിയുമായി യാതൊരു ബന്ധവുമില്ലെന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ വാദം പൊളിയുന്നു. കേസിൽ തിരുവമ്പാടി മുൻ എംഎൽഎയായിരുന്ന ജോർജ് എം തോമസ് ഇടപെട്ടതിന്റെ രേഖകൾ പുറത്തുവന്നു. പീഡനക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആൾക്ക് വേണ്ടി ഇടപെട്ടതിന്റെ രേഖകളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

പ്രതി ഉള്‍പ്പെട്ട സാമ്പത്തിക തർക്കത്തിൽ മധ്യസ്ഥനായാണ് ജോർജ് എം തോമസ് ഇടപെട്ടത്.ഇയാളും സഹോദരനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മധ്യസ്ഥനായതിന്റെയും വിവിധ ഘട്ടത്തിൽ പണം വാങ്ങി നൽകിയിതിന്റെയുും രേഖയാണ് പുറത്ത് വന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന കൊടിയത്തൂർ സ്വദേശിയായ വ്യവസായിയുമായി ബന്ധമില്ലെന്നാണ് ജോർജ് എം തോമസ് വാദിക്കുന്നത്.

2017ൽ എംഎൽഎ ആയിരിക്കെയാണ് ജോര്‍ജ് എം തോമസ് ഈ തർക്കത്തിൽ മധ്യസ്ഥനായത്. മറ്റ് രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ കൂടി ഇതിൽ മധ്യസ്ഥരായതായും രേഖയിലുണ്ട്. ഇതിന്റെ പ്രതിഫലമായി പാർട്ടി ഓഫീസ് പണിയാൻ കാൽക്കോടി രൂപ ലഭിച്ചതായും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും നേരത്തെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയിരുന്നു.

വിജിലൻസ് കേസുകൾക്കടക്കം കാരണമായേക്കാവുന്ന തെളിവുകളാണ് ഇത്രനാളും പൂഴ്ത്തിവച്ചിരുന്നത്. 2008 ലൂണ്ടായ പീഡനക്കേസിൽ സഹായിച്ച ശേഷം വീണ്ടും പ്രതിയുമായി പാർട്ടി നേതാവ് കൂടിയായ എംഎൽഎ ബന്ധം പുലർത്തിയിരുന്നു എന്ന പാ‍ർട്ടിയിലെ പ്രാദേശിക നേതാക്കളുടെ ആരോപണത്തിന് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ .

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു