യു.ഡി.എഫിൽ നിന്നും കൂടുതൽ പേർ എൽ.ഡി.എഫിലെത്തും; വരുന്നവർക്ക്  നിരാശരാകേണ്ടി വരില്ലെന്ന് എം.എ ബേബി

യു ഡി എഫിൽ നിന്നും കൂടുതൽ പേർ എൽ ഡി എഫിലെത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷത്തേക്ക് വന്നവർക്കാർക്കും  നിരാശരാകേണ്ടി വരില്ലെന്നും, അർഹമായ പരിഗണന കിട്ടുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം  പറഞ്ഞു.

അതേസമയം ആർ എസ് പിയ്ക്കെതിരെ  രൂക്ഷവിമർശനം ആണ് എം.എ ബേബി ഉന്നയിച്ചത്. ആർ എസ് പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല. എൽ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയ പാർട്ടി ആണ് ആർ എസ് പി യെന്നും, അവർ വഞ്ചന തുടരുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി.

അതേസമയം കേരള കോൺഗ്രസ് എം പാർട്ടിയിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും, എൽ ഡി എഫിനെ ശക്തിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.
അതിനിടെ  സിപിഐക്ക് എതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി.  എതിര്‍ചേരിയില്‍ ഉള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും.

Latest Stories

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം