'വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി, ലഹരിയുടെ കേന്ദ്രം'; അധിക്ഷേപിച്ച് ബിജെപി വക്താവ്

വയനാടിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായെന്നും മുൻ എംപി രാഹുൽ ഗാന്ധി ഇരകൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എക്‌സിലൂടെയാണ് വിമർശനം.

‘എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗ കേസുകൾ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലും രാഹുൽ നടത്തിയില്ല. 2019 ൽ 17 പേരുടേയും 2021 ൽ 53 പേരുടേയും 2022 ൽ 28 പേരുടേയും 2024ൽ നൂറുകണക്കിന് ആളുകളുടേയും മരണത്തിലേക്ക് നയിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ അവഗണിച്ചു. കോൺഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വർഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു.
പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂർണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങൾ ഉത്തരം നൽകും!’- എന്നാണ് പ്രദീപ് ഭണ്ഡാരി എക്‌സിൽ കുറിച്ചത്.

ഡൽഹിയിൽ രാഹുൽ ഗാന്ധി മുസ്‍ലിം തൊപ്പി ധരിച്ച്ഇഫ്താർ വിരുന്നിൽ പ​ങ്കെടുത്തതിന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 ജൂലൈയിലാണ് പ്രദീപ് ഭണ്ഡാരിയെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തത്. നിരവധി ചാനലുകളിൽ ഇയാൾ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. ആരോപണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

അതിമനോഹരമായ, സംസ്‌കാര സമ്പന്നമായ ഒരുനാടാണ് വയനാട്. അവിടെ ഇത്തരത്തിൽ യാതൊരു തെറ്റായ പ്രവണതകളും നടക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടെന്ന് വരുത്തി തീർത്തത് വയനാടിനെയും കേരളത്തേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. അതിനെ അംഗീകരിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ വയനാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപിച്ചിട്ടുണ്ട്. പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്’, എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍