തൊടുപുഴയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ ഒരു സ്ഥാപനത്തിനും തൊടുപുഴയിൽ ലൈസെൻസ് ഇല്ല. എന്നാൽ അറുപത്തിനായിരത്തിലധികം പരാതിയാണ് സ്വകാര്യ റിക്രൂട്ട്മെന്‍റ് എന്ന പേരിൽ തട്ടിപ്പ് കാണിച്ച സ്ഥാപനത്തിന് എതിരെ വന്നിരിക്കുന്നത്. ഇങ്ങനെ തൊടുപുഴ മേഖലയിൽ ഒരു സ്ഥാപനത്തിനും ലൈസെൻസ് ഇല്ലാത്തതിനാൽ തന്നെ ആളുകൾ ചതിയിൽ വീഴാതെ സൂക്ഷിക്കണം എന്നും പോലീസ് നിർദേശം നൽകി.
ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതല്‍ 10 ലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചാണ് ആളുകളെ ആകർഷിച്ചത്. ഇത് കണ്ട് വരുന്ന ആളുകളുടെ അടുത്ത് നിന്നും അഡ്വാൻസ് എന്ന പേരിൽ അമ്പതിനായിരും രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി. എന്നാൽ നീക്കുപോക്കില്ലാതെ വന്നതോടെ ആളുകൾ പണം തിരികെ ചോദിച്ചതോടെ ഉടമ മുങ്ങി.
Read more
കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. നിരവധി അനവധി സ്ഥാപനങ്ങളാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയത് ഈ അടുത്ത കാലത്തായി.