ക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാരിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ പള്ളി നിര്‍മ്മിക്കുന്നതിനും ട്രസ്റ്റ് രൂപീകരിക്കണമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ബിജെപി ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ്. ക്ഷേത്രനിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ മുസ്ലിം പള്ളി നിര്‍മ്മാണത്തിനും ട്രസ്റ്റ് രൂപീകരിച്ച് ധനസഹായം ലഭ്യമാക്കണമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശരദ് പവാര്‍ ബിജെപിക്കെതിരെ രംഗത്തു വന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റിനെയും പവാര്‍ ശക്തമായി വിമര്‍ശിച്ചു. അവസരങ്ങള്‍ കുറഞ്ഞു വരുന്നതിനാലാണ് മുംബൈയടക്കമുള്ള നഗരങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകളുടെ കുടിയേറ്റമുണ്ടായതെന്നും രാജ്യത്തെ മാറ്റത്തിന് എന്‍സിപി ശ്രമിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപിയില്‍ ജനം നിരാശരാണ്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ വന്‍പ്രചാരണം നടത്തിയിട്ടും തോറ്റത്. ബിജെപിയെ തൂത്തെറിയാന്‍ മഹാരാഷ്ട്രയിലേത് പോലെ മറ്റിടങ്ങളിലും മറ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും വിഭജിച്ച് ഭരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്നും പൗരത്വ നിയമ ഭേദഗതി അതിനുദാഹരണമാണെന്നും ശരദ് പവാര്‍ പഞ്ഞു.