'റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളികളില്‍ ദേശീയ പതാക ഉയർത്തണം'; ഭരണഘടനയുടെ ആമുഖം വായിക്കാനും  വഖഫ് ബോർഡ് നിര്‍ദ്ദേശം

സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള എല്ലാ പള്ളികളിലും ജനുവരി 26 ന് ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോർഡിന്റെ ഉത്തരവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിർദ്ദേശം നൽ കിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ദേശീയ ദിനങ്ങളിൽ പതാക ഉയർത്താറുണ്ടെങ്കിലും പള്ളികളിലും ക്ഷേത്രങ്ങളിലും അത് പതിവുള്ളതല്ല. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡ്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീൻ സഭയും രംഗത്തെത്തി. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തു . നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളിൽ നാളെ വായിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫിന്‍റെ മനുഷ്യശൃംഖല നാളെ നടക്കും. കേന്ദ്ര സർക്കാരും, ഗവർണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കെ സംസ്ഥാനത്തിന്‍റെ ശക്തിപ്രകടനമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. ലീഗിൽ നിന്നടക്കം പ്രാദേശിക പ്രവർത്തകരെ ശൃംഖലയിൽ കണ്ണിചേർക്കാനാണ് സിപിഎം ശ്രമം. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി