മുസ്ലീം ലീഗിലുള്ള മിക്ക നേതാക്കളും ‘മൂരികൾ’ എന്ന നാടൻ വിളിപ്പേരിന് യോജിക്കുന്ന നിലവാരമുള്ള പുരുഷാധിപത്യ മനോഭാവം ഉള്ളവരാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച ‘ഹരിത’യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത് എന്നും ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
മുസ്‌ലിംലീഗിലുള്ള മിക്ക നേതാക്കളും ‘മൂരികൾ’ എന്ന നാടൻ വിളിപ്പേരിന് യോജിക്കുന്ന നിലവാരമുള്ള MCP കളാണ്. ജെണ്ടർ സെൻസിറ്റിവിറ്റി എന്നത് അയലത്ത് കൂടിപ്പോലും പോയിട്ടില്ല. അതൊരു കുറവായിട്ടല്ല, മേന്മയായിട്ടാണ് അവർ കാണുന്നത് എന്നതാണ് ഏറ്റവും തമാശ. പാർട്ടിയുടെ പൊതു നിലവാരത്തിനൊത്ത വഷള് വർത്തമാനങ്ങളേ ഹരിതയിലെ യുവതികളോട് പറഞ്ഞിട്ടുള്ളൂ എന്നത് കൊണ്ട്, അതിന്മേൽ അവർ പരാതി കൊടുത്തതാണ് തെറ്റ് എന്നേ IUML ന്റെ ഇപ്പോഴത്തെ നേതാക്കൾക്ക് തോന്നൂ. അതാണ് ആ പാർട്ടിയെ ഇപ്പോൾ നയിക്കുന്നവരുടെ നിലവാരം. വലിയ വിഭാഗം അണികളുടെയും.
പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച ‘ഹരിത’യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത്. ഒരു പിന്നാക്ക സമുദായത്തെ വിദ്യാഭ്യാസത്തിലൂന്നി മുന്നോട്ട് നയിക്കാൻ IUML നേതാക്കളേക്കാൾ നേതൃഗുണം ഉള്ളത് ഹരിതയിലെ യുവരക്തങ്ങൾക്ക് ആണെന്ന് തോന്നുന്നു.
ഹരിതാഭിവാദ്യങ്ങൾ പെണ്ണുങ്ങളേ….
നാളത്തെ ലോകം നിങ്ങളുടേതാണ്.