മുസ്ലിം ലീഗിലുള്ള മിക്ക നേതാക്കളും 'മൂരികൾ' എന്ന വിളിപ്പേരിന് യോജിക്കുന്നവർ: ഹരീഷ് വാസുദേവൻ

മുസ്ലീം ലീഗിലുള്ള മിക്ക നേതാക്കളും ‘മൂരികൾ’ എന്ന നാടൻ വിളിപ്പേരിന് യോജിക്കുന്ന നിലവാരമുള്ള പുരുഷാധിപത്യ മനോഭാവം ഉള്ളവരാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച ‘ഹരിത’യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത് എന്നും ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

മുസ്‌ലിംലീഗിലുള്ള മിക്ക നേതാക്കളും ‘മൂരികൾ’ എന്ന നാടൻ വിളിപ്പേരിന് യോജിക്കുന്ന നിലവാരമുള്ള MCP കളാണ്. ജെണ്ടർ സെൻസിറ്റിവിറ്റി എന്നത് അയലത്ത് കൂടിപ്പോലും പോയിട്ടില്ല. അതൊരു കുറവായിട്ടല്ല, മേന്മയായിട്ടാണ് അവർ കാണുന്നത് എന്നതാണ് ഏറ്റവും തമാശ. പാർട്ടിയുടെ പൊതു നിലവാരത്തിനൊത്ത വഷള് വർത്തമാനങ്ങളേ ഹരിതയിലെ യുവതികളോട് പറഞ്ഞിട്ടുള്ളൂ എന്നത് കൊണ്ട്, അതിന്മേൽ അവർ പരാതി കൊടുത്തതാണ് തെറ്റ് എന്നേ IUML ന്റെ ഇപ്പോഴത്തെ നേതാക്കൾക്ക് തോന്നൂ. അതാണ് ആ പാർട്ടിയെ ഇപ്പോൾ നയിക്കുന്നവരുടെ നിലവാരം. വലിയ വിഭാഗം അണികളുടെയും.

പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച ‘ഹരിത’യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത്. ഒരു പിന്നാക്ക സമുദായത്തെ വിദ്യാഭ്യാസത്തിലൂന്നി മുന്നോട്ട് നയിക്കാൻ IUML നേതാക്കളേക്കാൾ നേതൃഗുണം ഉള്ളത് ഹരിതയിലെ യുവരക്തങ്ങൾക്ക് ആണെന്ന് തോന്നുന്നു.

ഹരിതാഭിവാദ്യങ്ങൾ പെണ്ണുങ്ങളേ….
നാളത്തെ ലോകം നിങ്ങളുടേതാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍