മകളെ കടന്നുപിടിച്ച 59-കാരൻ്റെ മൂക്കിടിച്ച് തകർത്ത് അമ്മ; അമ്മയ്‌ക്കെതിരെയും കേസെടുത്ത് പൊലീസ്

പത്തനംതിട്ട ഏനാത്ത് മകളെ കടന്നുപിടിച്ച 59-കാരൻ്റെ മൂക്കിടിച്ച് തകർത്ത് അമ്മ. തന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച രാധാകൃഷ്‌ണൻ എന്നയാളുടെ മൂക്കാണ് അമ്മ തകർത്തത്. മകളുടെയും തന്റെയും സ്വയരക്ഷയെ കരുതിയാണ് മർദിച്ചതെന്ന് അമ്മ പറഞ്ഞു. അതേസമയം സംഭവത്തിൽ അമ്മയ്‌ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടൂരിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് 59-കാരനായ രാധാകൃഷ്‌ണൻ കടന്ന് പിടിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ മോശമായി സ്പ‌ർശിച്ചു. തുടർന്ന് കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ മാതാവ് ഇയാളെ ചോദ്യം ചെയ്യുകയും മൂക്കിടിച്ച് തകർക്കുകയുമായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം അമ്മയുടെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈദ്യപരിശോധനയിൽ ഇയാളുടെ മൂക്കിൻ്റെ പാലത്തിനുണ്ടായ പൊട്ടൽ അക്രമത്തിലുണ്ടായതാണെന്ന നിഗമനത്തിലാണ് ഐപിസി 325-ാം വകുപ്പ് ചുമത്തി അമ്മയുടെ പേരിൽ കേസെടുത്തത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്