ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

വയനാട് കല്‍പ്പറ്റയില്‍ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആണ് കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമനയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷണത്തെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മെയ് 18ന് ശേഷം കോടതി വിശദമായി വാദം കേള്‍ക്കും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്റ് അതോറിറ്റി ചെയര്‍മാനും കല്‍പ്പറ്റ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, ഗോകുലിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താന്‍ നീക്കവുമായി ആദിവാസി സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Latest Stories

ആ 'പ്രമുഖന്‍' നിവിന്‍ പോളി? നടനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ലിസ്റ്റിന്‍ സ്റ്റീഫനും 'ബേബി ഗേള്‍' സംവിധായകനും! ചര്‍ച്ചയാകുന്നു

RCB UPDATES: ആ താരം എന്നെ നിരന്തരമായി ശല്യം ചെയ്യും, അവനുമായി ഡ്രസിങ് റൂം പങ്കിടാൻ ആഗ്രഹമില്ല; സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഗോവയിൽ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം; അമ്പതിലധികം പേർക്ക് പരിക്ക്

വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

നാവിന്റെ അടിയില്‍ കാന്‍സര്‍, 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു, 16 കിലോ കുറഞ്ഞു: മണിയന്‍പിള്ള രാജു

IPL 2025: മുംബൈയെ തോൽപ്പിക്കാൻ പറ്റുന്ന ഒരേ ഒരു ടീം അവന്മാർ മാത്രം, പക്ഷേ...ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

'നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ടയാൾ, ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു'; ശശി തരൂർ

വീണ്ടും വെടിവെപ്പ്; വെടിനിർത്തൽ കരാർ ലംഘനം തുടർന്ന് പാക്കിസ്ഥാൻ, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

പ്രമുഖ നടന്‍ വലിയ തെറ്റിനാണ് തിരി കൊളുത്തിയിരിക്കുന്നത്..; ഗുരുതര ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

'തനിക്ക് വോട്ട് ചെയ്തതോർത്ത് പശ്ചാത്തപിക്കുന്നു'; പോപ്പിന്റെ വേഷം ധരിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ട്രംപ്, മാർപ്പാപ്പയെ പരിഹസിക്കുന്നുവെന്ന് ആരോപണം