പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. അമ്മയുടെ അറിവോടെയാണോ പീഡനമെന്നത് പൊലീസ് അന്വേഷിക്കുകയാണ്.
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറായ പ്രതി ശനി, ഞായർ ദിവസങ്ങളിൽ ഈ വീട്ടിൽ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം.
ഉപദ്രവത്തെക്കുറിച്ച് പെൺകുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് അധ്യാപിക കാണുകയായിരുന്നു. തുടർന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.