130 നിയമ ലംഘനങ്ങൾ, 'ചീറ്റപ്പുലി' പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്; പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ​ഗണേഷ്കുമാർ

130 കേസുകളിൽ പ്രതിയായ 60 ൽ കൂടുതൽ തവണ പിഴയടച്ച ചീറ്റപ്പുലി ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ബസ് പിടിച്ചെടുത്തത്. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ​ഗണേഷ്കുമാർ പ്രതികരിച്ചു.

വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ‘ചീറ്റപ്പുലി’ ബസ് ഇന്നലെയാണ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി നിയമ ലംഘനം നടത്തിയതിനു 130 കേസുകളാണ് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തുകയായിരുന്നു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. 60 കേസിൽ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ കോഴിക്കോട് വിജിലൻസ് റേഞ്ച് എസ്പിയുടെ വാഹനത്തിലിടിച്ച സ്വകാര്യ ബസ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ കുന്നമംഗലം പിലാശ്ശേരി സ്വദേശി ടി രജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ പത്തോടെ മെഡിക്കൽ കോളേജ് റൂട്ടിൽ തൊണ്ടയാട് ബൈപാസ് ജംക്‌ഷനു സമീപത്താണു സംഭവം. വിജിലൻസ് എസ്പി കെപി അബ്ദുൽ റസാഖിന്റെ വാഹനത്തിലാണ് ‘പ്രയാഗ്’ ബസ് ഇടിച്ചത്.

Latest Stories

അസദ് ഭരണത്തിൽ സിറിയയിലെ കുർദുകൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കണം - തുർക്കി വിദേശകാര്യ മന്ത്രി ഫിദാൻ

ഇതാണ് മക്കളെ രാജകീയ തിരിച്ച് വരവ്; ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ആധിപത്യം

ഹൂതികളെ പൂര്‍ണമായും നശിപ്പിക്കും; ചെങ്കടലിന്‍ സമാധാനം വേണം; ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണം; താക്കീതുമായി ട്രംപ്; ബോംബിങ്ങ് ശക്തമാക്കി

'ജനാധിപത്യത്തിനെതിരായ ആക്രമണം' - ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നു

'സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധൻമാർ, ഇടത് സർക്കാരിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളത്'; ആശ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് എ വിജയരാഘവൻ

എല്ലാവരും ആ താരത്തിന്റെ ശൈലിയിൽ ബാറ്റ് ചെയ്യുന്നു, അങ്ങനെ ചെയ്താൽ ഒരൊറ്റ മത്സരം ജയിക്കില്ല: ഷാഹിദ് അഫ്രീദി

മമ്മൂട്ടിയുടെ ആഡംബര വസതിയില്‍ ആരാധകര്‍ക്കും താമസിക്കാം; പനമ്പിള്ളിയിലെ വീട് തുറന്നു നല്‍കി താരം

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

IPL 2025: "ഞാൻ ഗുജറാത്തിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും എന്റെ മനസ് പഴയ ടീമിലാണ്"; ഇന്ത്യൻ താരത്തിന്റെ വാക്കുകൾ വൈറൽ

'പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ'; കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം, ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്