വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടയ്ക്കാന്‍ അവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 വരെയാണ് നികുതി മുടങ്ങിയ വാഹനങ്ങളുടെ കുടിശ്ശിക നല്‍കി തീര്‍പ്പാക്കാന്‍ അവസരമുള്ളത്. 2020 മാര്‍ച്ച് 31ന് ശേഷം നികുതി അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം.

വാഹനം ഉപയോഗ ശൂന്യമാകുകയോ വിറ്റുപോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റത്തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Read more

ഒറ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍. ടി ഓഫീസുമായി ബന്ധപ്പെടണമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.