മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമന്റെില്‍ തിരക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലീം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ സമാനമനസ്കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്തുനില്പ് നടത്തും. വന്‍കിട കുത്തകകള്‍ക്കു വേണ്ടി നിലപാടെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുകയാണ്. ഇത്രയും ജനവിരുദ്ധമായൊരു സര്‍ക്കാറിനെ രാജ്യം തൂത്തെറിയുകതന്നെ ചെയ്യും.
Read more
മുത്തലാഖ് വിഷയത്തില്‍ സഹകരിക്കാന്‍ തയാറാവാത്ത ഇടതുനിലപാട് കാപട്യമാണ്. എല്ലാകാര്യത്തിലും ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അലിഖിത സഹകരണത്തോടെയാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.