'എം ആർ അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ, നേരത്തെ നടപടി വേണമായിരുന്നു'; പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻറെ മാനസപുത്രനായതുകൊണ്ടാണ് എം ആർ അജിത്കുമാറിനെതിരെയുള്ള നടപടി വൈകിയതെന്ന് തൃണമൂൽ കോൺഗ്രസ്സ് നേതാവ് പി വി അൻവർ. അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു. പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു.

വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അൻവറിന്റെ പ്രതികരണം. പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.

സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ആയിരുന്നു അജിത്കുമാർ നൽകിയ മൊഴി. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. തുടർന്ന് സംഭവത്തിൽ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടർന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്.

Latest Stories

INDIAN CRICKET: ടെസ്റ്റിൽ ഇനി കിംഗ് ഇല്ല, പാഡഴിച്ച് ഇതിഹാസം; വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചത് നിർണായക അപ്ഡേറ്റ്

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്