എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

എഡിജിപി എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷനില്‍ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് പിവി അന്‍വര്‍. അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ചരിത്രത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയും ഇതുവരെ പൊലീസ് തലപ്പത്തെത്തിയിട്ടില്ല. അജിത്കുമാര്‍ നൊട്ടോറിയസ് ക്രിമിനലെന്ന് കാലം തെളിയിച്ചതാണ്. അജിത് കുമാറിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാരില്‍ നിന്ന് വന്നിട്ടുള്ളതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എംആര്‍ അജിത്കുമാറിനെതിരെയുള്ള അന്വേഷണങ്ങള്‍ വെറും പ്രഹസനമാണ്. പല ഘട്ടത്തിലും താനത് പറഞ്ഞതുമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും പൊലീസും പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടുവെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അന്‍വര്‍ ചോദിച്ചു.

Latest Stories

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം