മലപ്പുറത്ത് എം.എസ്എഫ്- എസ്.എഫ്‌.ഐ സംഘര്‍ഷം; ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

മലപ്പുറത്ത് എംഎസ്എഫ്, എസ്എഫ്ഐ സംഘര്‍ഷം. എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായി പരാതിയുണ്ട്. . തിരുരങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ എംഎസ്എഫ് ആക്രമണം നടന്നിനു പിന്നാലെയാണ് സംഭവം.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചവര്‍ക്കാണ് മര്‍ദനമേറ്റതെന്നാണ് എംഎസ്എഫിന്റെ ആരോപണം. കോളേജ് പരിസരത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കം.

എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കോളേജ് പരിസരത്തു വെച്ച് ആക്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

കൂടാതെ ആശുപത്രി പരിസരത്ത് പ്രശ്‌നമുണ്ടാക്കിയത് എംഎസ്എഫ് ആണെന്നും എസ്എഫ്ഐ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും എംഎസ്എഫ് പറഞ്ഞു

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ