മുതലപ്പൊഴി ബോട്ടപകടം; കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. മുസ്തഫ, ഉസ്മാന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. അവിടെ നിന്ന് അപകടം പറ്റിയവര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് കരുതിയ വല എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടയിലാണ് വിഴിഞ്ഞത്തിന് സമീപം ഒരാളുടെ മൃതദേഹം ലഭിച്ചത്. പനത്തൂര്‍ ഭാഗത്തെ തീരത്തോട് ചേര്‍ന്ന് മൃതദേഹം അടിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പെടുന്നത്.

കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.

Latest Stories

ബാഴ്‌സലോണയ്‌ക്കെതിരെ വേതനം നൽകാത്തതിൻ്റെ പേരിൽ കേസ് കൊടുക്കാനൊരുങ്ങി സെർജിയോ അഗ്യൂറോ

സൈബർ ആക്രമണത്തെത്തുടർന്ന് ആത്മഹത്യയുടെ വക്കിൽ; കേരള മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി ലോറി ഉടമ മനാഫ്

എൻ്റെ പേരിൻ്റെ ശക്തി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വിനേഷിനെ സഹായിച്ചെന്ന പരിഹാസ്യ വാദവുമായി ബ്രിജ് ഭൂഷൺ സിംഗ്

കുൽഗാം മണ്ഡലത്തിൽ നിന്ന് ചെങ്കൊടിയുമായി അഞ്ചാം തവണയും തരിഗാമി

ജനാധിപത്യ പ്രക്രിയയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്നു, ഹരിയാന ഫലങ്ങളെ അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്

ഹരിയാനയിലും ഒബിസി തന്ത്രത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി; കോണ്‍ഗ്രസ് കാണാത്തതും ബിജെപി മാനത്ത് കാണുന്നതും!

യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ലജ്ജാകരമായ കഴിവില്ലായ്മ; ആയുധങ്ങള്‍ ഭാവി കെട്ടിപ്പെടുക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ

അവര്‍ പിരിയുന്നില്ല.. കോടതിയില്‍ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി പുതിയ തീരുമാനം

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മറിഞ്ഞു; ഹരിയാനയിൽ മൂന്നാം തവണയും ബിജെപി, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം

നയന്‍താര വിവാഹ വീഡിയോ വിറ്റത് കോടികള്‍ക്ക്; രണ്ടര വര്‍ഷത്തിന് ശേഷം വിവാഹ ആല്‍ബം വരുന്നു