എല്ലാ കലങ്ങിത്തെളിയും, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുഈന്‍ അലി തങ്ങള്‍

മുസ്‌ലിം ലീഗിൽ ഉടലെടുത്ത വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി മുഈന്‍ അലി തങ്ങൾ . ആരോടും വ്യക്തിവിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുഈന്‍ അലി തങ്ങള്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും എല്ലാ കലങ്ങിത്തെളിയും. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണെന്നും മുഈന്‍ അലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുഈന്‍ അലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Read more