ഹൈക്കോടതി വിധിക്കെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍; കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയില്‍. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് മുഹമ്മദ് ഫൈസലിന്റെ ആവശ്യം. ഫൈസലിനുവേണ്ടി അഭിഭാഷകന്‍ കെആര്‍ ശശി പ്രഭുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഈ മാസം ഒന്‍പതിന് പരിഗണിക്കും.

വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിന്റെ ഇതേ തുടര്‍ന്നാണ് ലോക സഭാംഗത്വം റദ്ദാക്കിയത്. ലോക സഭാ സെക്രട്ടേറിയറ്റ് ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനമിറക്കിയത്. രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകുന്നത്.

കവരത്തി കോടതി വധശ്രമക്കേസില്‍ ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. തുടര്‍ന്ന് വീണ്ടും എംപി സ്ഥാനം നേടിയെടുത്തു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പത്തു വര്‍ഷത്തേക്കാണ് കവരത്തി കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മുഹമ്മദ് ഫൈസലിന് വീണ്ടും എംപി സ്ഥാനം നഷ്ടമായത്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍