മുകേഷ് എംഎല്‍എ രാജിവയ്‌ക്കേണ്ടതില്ല; ലൈംഗികാതിക്രമ കേസില്‍ മുകേഷിനെ പിന്തുണച്ച് ശശി തരൂര്‍ എംപി

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിപിഎം എംഎല്‍എ എം മുകേഷിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയ്ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പിന്നീട് പോരെയെന്ന് ചോദിച്ച തരൂര്‍ ആദ്യം നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെയെന്നും പറഞ്ഞു.
ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ പീഡനപരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതിപരിഹാര സമിതികള്‍ പ്രായോഗികമാവില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും ഉള്‍പ്പെടെ സമരങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് തരൂരിന്റെ പ്രസ്താവന.

തരൂരിന്റെ അഭിപ്രായ പ്രകടനം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ