ജി.സുധാകരന്‍ ഷാനിമോള്‍ക്കെതിരെ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് മുല്ലപ്പള്ളി

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ  പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സ്ത്രീവിരുദ്ധപ്രസംഗമാണ് മന്ത്രി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. അരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇവിടെ നവോത്ഥാനം, സ്ത്രീപുരുഷ സമത്വം പറയുന്ന ആളുകളാണ് ഇപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നത്.ഷാനിമോളെ അപമാനിച്ച ഈ സംഭവം, സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഈ തിരഞ്ഞെടുപ്പില്‍ മൂര്‍ത്തമായ വിഷയമായിരിക്കും” മുല്ലപ്പള്ളി പറഞ്ഞു. ഈ സംഭവത്തിനെതിരെ നിയമ നടപടി യുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

എല്‍.ഡി.എഫ് ഈ തിരഞ്ഞെടുപ്പില്‍ ദുര്‍വ്വിവിനിയോഗം നടത്തുകയാണെന്നും അതിന്റെ ഭാഗമായാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ല കേസ് എടുത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണെന്ന് അദ്ദേഹം ആരോപിച്ചു..പരാജയ ഭീതിയിലാണ് കമ്മ്യൂണിസ്റ്റുകാരെന്നും അതിനാല്‍ തന്നെ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണായുദ്ധമാക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കള്ളം പറഞ്ഞും മുത്തലക്കണ്ണീർ ഒഴുക്കിയുമാണ് അരൂരിൽ പ്രചരണം നടത്തുന്നത്. ഇത്തരം പൂതനമാർക്ക് ജയിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്നായിരുന്നു തൈക്കാട്ടുശേരിയിലെ ഒരു  കുടുംബ യോഗത്തിൽ മന്ത്രി ഇന്നലെ പ്രസംഗിച്ചത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി