മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ഫൈബർ ബോട്ട് മുങ്ങി എറണാകുളം മുനമ്പത്ത് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അരീക്കോട് ഏഴ് ഭാഗത്തു നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോസ്റ്റൽ പൊലീസും മറൈൻ എൻഫോമെന്‍റും കോസ്റ്റ് ഗാർഡുകളും മുനമ്പത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മുനമ്പം തീരത്തു നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തിരച്ചിൽ.

അഞ്ചു പേർക്ക് കയറാവുന്ന ഫൈബർ വള്ളത്തിൽ ഏഴു പേർ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മാലിപ്പുറത്തു നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുനമ്പത്ത് നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.

മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ഏഴ് പേരുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിൽസയിലാണ്.

Latest Stories

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം