മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍. മുനമ്പം ഭൂമി പ്രശ്നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കും. നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അത് വരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധവുമായി സമരക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ തൃപ്തിയില്ലെന്നുംപ്രതിഷേധക്കാര്‍ അറിയിച്ചു. മന്ത്രിസഭ യോഗത്തിലെ തീരുമാനത്തിനെതിരെ സമരക്കാര്‍ പന്തംകൊളുത്തി പ്രതിഷേധിക്കുകയാണ്. ഭൂമി കരമടക്കാന്‍ രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരൂടെ ആവശ്യം.