സ്വന്തം ഭൂമിയുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കൊപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മുനമ്പം നിവാസികള്‍ നടത്തുന്ന സമരത്തിന് ഐകദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം.
മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗൂഢമായ അജണ്ടകളുടെയോ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. മുനമ്പം ജനതയുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുനമ്പം വിഷയത്തിന്റെ പേരില്‍ സമുദായസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുതെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
ഇടുക്കി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോര്‍ജ് കോയിക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, ഗ്ലോബല്‍ യൂത്ത് ഓര്‍ഗനൈസര്‍ സിജോ ഇലന്തൂര്‍, ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ജാഗ്രതാ സമിതി പ്രസിഡന്റ് ബിനോയ്, ജോര്‍ജ്കുട്ടി പുന്നക്കുഴി, ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു