മുനമ്പം വഖഫ് ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറക്കി സ‍ർ‌ക്കാ‍ർ

മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സ‍ർ‌ക്കാ‍ർ ഉത്തരവ്. റിട്ടയേ‍ർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. വിഞ്ജാപനം പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം അന്വേഷണം പൂ‍ർ‌ത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

പഴയ തിരുവിതാംകൂ‍ർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സ‍ർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാ‍ർശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരി​ഗണനാ വിഷയങ്ങൾ.

കേരള സ‍ർക്കാരിൻ്റെ അഭിപ്രായത്തിൽ, അന്വേഷണത്തിൻ്റെ സ്വഭാവം കണക്കിലെടുത്തും കേസിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്തും 1952ലെ കമ്മീഷൻസ് ഓഫ് ഇൻക്വയറി ആക്ടിലെ അഞ്ചാം വകുപ്പിൻ്റെ (2), (3), (4), (5) എന്നീ ഉപവകുപ്പുകൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ കമ്മീഷന് ബാധകമാക്കേണ്ടതും അതിനാൽ പ്രസ്തുത വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം മുൻ സൂചിപ്പിച്ച എല്ലാ വ്യവസ്ഥകളും ഈ കമ്മീഷനും ബാധകമായിരിക്കുമെന്ന് സർക്കാർ നി‍​ർ‌ദ്ദേശിക്കുന്നുവെന്നും’ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ റെയ്‌ഡ്; പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

"ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഏറ്റവും മികച്ച താരമാണ് സൗദി ലീഗിലേക്ക് വരാൻ പോകുന്നത്"; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം

ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം, എങ്കിലും സ്റ്റാർ സ്‌ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിൽ പ്രിയപ്പെട്ടതാണ്

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാനെതിരെ അന്വേഷണം വേണ്ട; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്