മുനമ്പം വഖഫ് ഭൂമി വിഷയം; വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കുള്ള പിന്തുണ; രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ്

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിപക്ഷ നേതാവി വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കും ആര്‍എസ്എസിനുമുള്ള പിന്തുണയാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. വിഡി സതീശന്‍ റിസോര്‍ട്ട് മാഫിയയ്ക്ക് വക്കാലത്ത് പിടിക്കുകയാണെന്നും എന്‍കെ അബ്ദുല്‍ അസീസ് ആരോപിച്ചു.

മുസ്ലീം വിരുദ്ധ വര്‍ഗീയത വളര്‍ത്താനും കൃസംഘികള്‍ക്കും ആര്‍എസ്എസിനും നല്‍കുന്ന പിന്തുണയുമാണ് വിഡി സതീശന്റെ പ്രസ്താവന. പലതവണ പറവൂര്‍ കോടതിയും കേരള ഹൈക്കോടതിയും അത് വഖഫ് സ്വത്ത് ആണെന്ന് വിധി പറഞ്ഞിരുന്നു. വിഡി സതീശന്റെ പ്രസ്താവനയെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ആ ഭൂമിയില്‍ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി ലഭിക്കണം. കുത്തക റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്താവനകളിലൂടെ എന്ത് നേട്ടമാണ് വിഡി സതീശന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ