മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; യുഡിഎഫ് കളക്ട്രേറ്റ് ഉപരോധിക്കുന്നു, ടി സിദ്ദിഖ് എംഎൽഎ രാപകൽ സമരത്തിൽ

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിലും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്ത ബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തിൽ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകൽ സമരം ആരംഭിച്ചിരുന്നു.

ദുരന്തബാധിതർക്ക് 10 സെന്റ് ഭൂമി നൽകണമെന്നാണ് ടി സിദ്ദിഖ് എംഎൽഎയുടെ ആവശ്യം. ഏഴ് സെൻ്റ് ഭൂമി നല്‍കുകയെന്നത് സർക്കാർ ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും ദുരന്തബാധിതരോട് ഈ വിഷയം ചർച്ച ചെയ്തില്ലായെന്നും ടി സിദ്ദിഖ് ആരോപിച്ചു. പത്ത് സെൻ്റെങ്കിലും നൽകണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യമെന്നും എംഎൽഎ പറയുന്നു.

ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവർ ഏഴ് സെൻ്റ് ഭൂമിയിൽ ഒരു വീട് വെച്ചാൽ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാൻ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവർ പത്ത് സെൻ്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാൻ നൽകിയല്ലോ. ദുരന്ത ബാധിതരെ കാണാൻ കഴിയുന്നില്ലേ. പിശുക്കന്മാരെ പോലെയാണ് സർക്കാർ പെരുമാറുന്നത്- ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

'ഒരു ആശ്വാസവാക്ക് പോലും പറയാത്തവരുണ്ട്, പലർക്കും ഇപ്പോഴും സംശയം'; കേസ് ജീവിതം തന്നെ തകർത്തുവെന്ന് ഷീല സണ്ണി

ഒരാൾ ഉണരുന്നത് 5 മണിക്ക് മറ്റൊരാൾ കിടക്കുന്നത് രാവിലെ 6 മണിക്ക്, ആ ഐപിഎൽ ടീമിന് പരിശീലകർ കാരണം പണി കിട്ടാൻ സാധ്യത; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം; സംസ്ഥാനങ്ങള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മാർക്ക് കാർണിയുടെ കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

സിപിഎം സമ്മേളനത്തില്‍ 24ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ 'തമ്മിലടിച്ചു'; ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍; പരിഗണനയുടെ കട അടയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ നായര്‍

നിശാക്ലബിൽ വൻ തീപിടുത്തം; 51 മരണം, 100 പേർക്ക് പരിക്ക്

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

'മഞ്ചേരി കവർച്ച കേസിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് പരാതിക്കാരൻ തന്നെ'; പിടിയിലായത് ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പടെ 3 പേര്‍