മുരളീധരന്‍ നേമത്ത് കരുത്തനായ പ്രതിയോഗി, രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്: ഒ. രാജഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്‍ കരുത്തനായ പ്രതിയോഗിയാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ അടുത്തിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ലെന്നും നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസം കൊണ്ടല്ല ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും തനിക്ക് പ്രായമായതിനാൽ ആണെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. തനിക്കിപ്പോൾ 93 വയസ്സായെന്നും മുമ്പ് തോൽക്കുമെന്ന് ഉറപ്പായിട്ടുള്ള സ്ഥലങ്ങളിലും താൻ മത്സരിച്ചിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

കുമ്മനം രാജശേഖരൻ ഇന്ന് മുതൽ നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിംഗ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്‌. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരനെ പ്രകീർത്തിച്ച് ഒ രാജഗോപാല്‍ സംസാരിച്ചത്.

നേമത്ത് ശക്തമായ മത്സരം നടക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

Latest Stories

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

പ്രതിഫലത്തില്‍ കോടികള്‍ കൂട്ടി പ്രിയങ്ക, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് വരവ്; ദീപികയെ കടത്തിവെട്ടി റെക്കോര്‍ഡ്

രണ്ട് വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ പുറത്താക്കി ടുണീഷ്യൻ പ്രസിഡന്റ്

'കേന്ദ്ര ആരോഗ്യമന്ത്രിയുടെ അപ്പോയ്മെന്റ് തേടിയുള്ള കത്തിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിയെ കാണും'; ഏഷ്യാനെറ്റ് ന്യൂസിന്റെ കടന്നാക്രമണത്തിനെതിരെ തുറന്നടിച്ച് വീണ ജോർജ്

കൊച്ചിയില്‍ ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

IPL 2025: അവന്മാർ പ്ലേ ഓഫിന്റെ പരിസരത്ത് പോലും വരില്ല, ആ ടീമുകൾ സെമിയിൽ പ്രവേശിക്കും: എ ബി ഡിവില്ലിയേഴ്‌സ്

കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യസം; ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്ത് യുഎസ്