Connect with us

KERALA

വടിവാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍വാസം; മാഹി കൊലപാതകത്തില്‍ അറസ്റ്റിലായ ശ്യാംജിത്ത് ആര്‍എസ്എസ്സിന്റെ കൊടും ക്രിമിനല്‍

, 1:06 pm

സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍എസ്എസ്സുകാരന്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമായ പാനൂര്‍ ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെ (23) യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാനൂര്‍ ചെണ്ടയാട് പുതിയവീട്ടില്‍ കെ ജെറിന്‍ സുരേഷ് (31), ഈസ്റ്റ് പള്ളൂര്‍ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയില്‍ ഹൗസില്‍ പി കെ നിജേഷ് (34), പന്തക്കല്‍ ശിവഗംഗയില്‍ പി കെ ശരത്ത്(25)എന്നിവരെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നിജേഷിന്റെ കുറ്റസമ്മത മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി.

സിപിഐ എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ ഏഴിന് രാത്രിയാണ് വീടിന് സമീപത്ത് ആര്‍എസ്എസ്സുകാര്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയത്. പാനൂര്‍, കൂറ്റേരി, ചെണ്ടയാട്, പുല്ലൂക്കര, കൊച്ചിയങ്ങാടി, മാഹി, ചെമ്പ്ര, ഈസ്റ്റ്പള്ളൂര്‍ പ്രദേശങ്ങളിലുള്ള കൊലയാളി സംഘത്തെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ചൊവ്വാഴ്ച പിടിയിലായ ശ്യാംജിത്ത്. വടിവാളു കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് അതിന്റെ ഫോട്ടോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ വൈറലാകുകയും ചെയ്തിരുന്നു. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഈ ഫോട്ടോ ഉപയോഗിച്ച് ആര്‍എസ്എസ്സിന്റെ തനിനിറം  വെളിപ്പെടുത്തിയിരുന്നു.

Don’t Miss

KERALA15 mins ago

നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തിച്ചു; മലേഷ്യയില്‍ നിന്ന് കൊണ്ടുവന്നത് റിബ വൈറിന്റെ 8000 ഗുളികകള്‍; ട്രയല്‍ നടത്തിയ ശേഷം വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. പ്രതിപ്രവര്‍ത്തനതതിനുള്ള റിബ വൈറിനാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് 8000 ഗുളികകളാണ് കെഎംഎസ്‌സിഎല്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

BUSINESS18 mins ago

ഓഹരി വിപണി പതനത്തിൽ, സെൻസെക്‌സ് 306 പോയിന്റ് താഴ്ന്നു, നിഫ്റ്റിക്ക് 106 പോയിന്റ് നഷ്ടം

ഓഹരി വിപണി ഇന്ന് കനത്ത ഇടിവിലേക്ക് വീണു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 306 .33 പോയിന്റ് ഇടിഞ്ഞ 34344 .91 ൽ ക്ളോസ് ചെയ്തു....

YOUR HEALTH25 mins ago

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും...

CRICKET35 mins ago

സഞ്ജു കൊല്‍ക്കത്ത ബോളര്‍മാരുടെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളവന്‍; പ്രശംസയുമായി ഗംഭീര്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്.  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ്...

AUTOMOBILE35 mins ago

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി പട്ടാള പ്രൗഢിയില്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്; ‘ക്ലാസിക് 500 പെഗാസസ്’ വിപണിയിലേക്ക്

പട്ടാള പ്രൗഢിയുള്ള പുതിയ അവതാരത്തെ രംഗത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോകമഹായുദ്ധ...

DESTINATION38 mins ago

നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ കടുത്ത നിയന്ത്രണം; ദിവസം 3600 സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി, തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍

മൂന്നാറില്‍  നീലകുറിഞ്ഞി സംരക്ഷണം   മുന്‍ നിര്‍ത്തി  ഇരവികുളം  ദേശിയ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  പൂക്കുന്ന  നീലകുറിഞ്ഞി ...

KERALA50 mins ago

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി...

CRICKET57 mins ago

‘തല’യ്ക്ക് ട്രിബ്യൂട്ട് നല്‍കി ‘ചാമ്പ്യന്‍’ ബ്രാവോ

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍താരം ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനം ചെന്നൈയെ വീണ്ടും ഐ പി എല്‍ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇത് ഏഴാം...

NATIONAL58 mins ago

തോക്ക് താഴെ വയ്ക്കാതെ തമിഴ്‌നാട് പൊലീസ്; തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൂത്തുക്കുടിക്കടുത്ത് അണ്ണാനഗറില്‍ വീണ്ടും പൊലീസ് വെടിവെയ്പ്പ്. ഒരാള്‍ മരിച്ചു. കാളിയപ്പനാണ് (24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. തൂത്തുക്കുടി ജനറല്‍...

BUSINESS1 hour ago

ജീവനക്കാർ കുറഞ്ഞു, 10,300 പേരെ നിയമിക്കാൻ ഒരുങ്ങി എസ് ബി ഐ

അടുത്ത വർഷം മാർച്ചിന് മുൻപായി പുതുതായി 10,300 ജീവനക്കാരെ നിയമിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [എസ് . ബി ഐ ] തയ്യാറെടുക്കുന്നു. 2000 പ്രൊബേഷനറി...