പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ വീട്ടിലെ പൈപ്പില്‍ രക്തക്കറ, തെളിവെടുപ്പ് ഇന്നും തുടരും

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇന്നും തെളിവെടുപ്പ് തുടരും. പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള നൗഷാദുമായാണ് തെളിവെടുപ്പ്. മൃതദേഹം ചാലിയാറിലേക്ക് തള്ളിയ എടവണ്ണ പാലത്തില്‍ പ്രതികളെ എത്തിക്കും. കേസിലെ പ്രധാന പ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ പരിശോധന നടത്തി.

ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ നിന്നും ഷാബാ ഷെരീഫിന്റേത് എന്ന് കരുതുന്ന രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പ്രതി നൗഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേര്‍ന്ന ശുചിമുറിയുടെ പിന്‍ഭാഗത്തെ പൈപ്പടക്കം മുറിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിമുറിക്കാന്‍ നിലമ്പൂരിലെ കടകളില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങിയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തും.
തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന നൗഷാദുമായി തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാകും മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിനും മറ്റ് കൂട്ട് പ്രതികള്‍ക്കുമായി അനേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍