തൃശൂരിലെ പുതുവ‍ർഷ രാത്രിയിലെ കൊലപാതകം; പതിനാലുകാരൻ കസ്റ്റഡിയിൽ, കുത്താനുപയോഗിച്ച കത്തി വിദ്യാർത്ഥിയുടേത് തന്നെ, ലഹരിക്ക് അടിമയാണോയെന്ന് പരിശോധന

തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ തൃശൂർ നഗരത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികളായ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി. പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരൻ കൊലപ്പെടുത്തിയത്.

Latest Stories

ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലനാകണമെന്നില്ല; പക്ഷെ എനിക്കയാൾ വില്ലൻ മാത്രമാണ്: അഭിരാമി സുരേഷ്

'കമ്മ്യൂണിസ്റ്റുകാരെ തടവറകാട്ടി പേടിപ്പിക്കാൻ വരേണ്ട '; പെരിയ കൊലക്കേസ് പ്രതികളെ സന്ദർശിച്ച് പി. ജയരാജൻ

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബംഗളുരുവിൽ; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു

പ്രശാന്ത് കിഷോർ അറസ്റ്റിൽ; ബിപിഎസ്‍സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ നടപടി

ഇടുക്കിയിൽ കെഎസ്ആർടിസി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി; സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു

മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല; പദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്; തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമുണ്ടെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് എംകെ മുനീര്‍

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതി; ഒരാൾ അറസ്റ്റിൽ

ഗോൾഡൻ ​ഗ്ലോബിൽ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് നിരാശ; രണ്ട് നോമിനേഷനുകളിലും പുരസ്‌കാരം നഷ്ടമായി

നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ