നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് പിവി അന്‍വര്‍ അല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ്. ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തി ഇല്ല. ഉപതിരെഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്നും അബ്ദുള്‍ വഹാബ് വ്യക്തമാക്കി.
അന്‍വര്‍ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ആര് സ്ഥാനാര്‍ത്ഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഡിഎഫില്‍ വിഎസ് ജോയ്ക്ക് ആണ് സാധ്യത കൂടുതല്‍.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെങ്കില്‍ ഷൗക്കത്തിനെ എങ്ങനെ പ്രതിരോധിക്കണമെന്ന ചോദ്യവും യുഡിഎഫിനെ അലട്ടുന്നുണ്ട്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പിവി അന്‍വറിന്റെ നിലനില്‍പ്പിന് ഒരു ചോദ്യ ചിഹ്നമാണ്. നിലവില്‍ വിഎസ് ജോയ്ക്ക് ആണ് പിവി അന്‍വറിന്റെ പിന്തുണ.
Read more
പിവി അന്‍വറിനൊപ്പം ചില സംഘടനകള്‍ കൂടി ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അതേസമയം മണ്ഡലത്തില്‍ വിഎസ് ജോയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം ആണ് തന്റെ രാഷ്ട്രീയ ഭാവിയായി കണക്കാക്കുന്നത്.