'മദ്രസയിൽ പോകുന്നവരാണ് ലഹരികേസുകളിൽ പ്രതികൾ'; കെടി ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് എംഎൽഎ

കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ മുസ്ലിം സമുദായത്തിനെതിരായ പ്രസംഗത്തിനെതിരെ വിമർശനവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു ജലീലിന്റെ പരാമർശം.

മതത്തിൻറെ പേരിൽ വേർതിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നൽകി. മലപ്പുറത്തെ ഇഫ്താർ സംഗമത്തിൽ കെടി ജലീലിൻറെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെടി ജലീൽ കുറ്റപ്പെടുത്തിയിരുന്നു.

കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

എന്നാൽ, കെടി ജലീലിൻറെ വാദം സമസ്ത തള്ളി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതിൽ മതം കലർത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. പല ഇടങ്ങളിൽ നിന്നും വിമർശനം വന്നെങ്കിലും പ്രസംഗത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകൾ തിരുത്തണമെന്നും കെടി ജലീൽ ഫേസ്ബുക്കിലും കുറിച്ചു.

Latest Stories

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ, നിയമനടപടിക്കായി ശ്യാമിലിയെ സഹായിക്കും

IPL 2025: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, കോച്ചും ഈ സൂപ്പര്‍താരവും ഇനി ടീമിന് വേണ്ടി കളിക്കില്ല, ഇനി ഏതായാലും അടുത്ത കൊല്ലം നോക്കാമെന്ന് ആരാധകര്‍

'വാക്കുതർക്കം, സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചു'; പരാതിയുമായി ജൂനിയർ അഭിഭാഷക രംഗത്ത്

ഇതിലേതാ അച്ഛന്‍, കണ്‍ഫ്യൂഷന്‍ ആയല്ലോ? രാം ചരണിനെ തഴഞ്ഞ് മെഴുക് പ്രതിമയ്ക്ക് അടുത്തേക്ക് മകള്‍ ക്ലിന്‍ കാര; വീഡിയോ

'സൈനികർക്ക് സല്യൂട്ട്'; രാജ്യത്തിൻറെ അഭിമാനം കാത്തത് സൈനികർ, ഇന്ത്യൻ സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

INDIAN CRICKET: കോഹ്‌ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്, എന്തൊരു മനുഷ്യനാണ് അയാള്‍, മറുപടി കണ്ട് ആ താരം പോലും വിറച്ചു, ഓര്‍ത്തെടുത്ത് ആര്‍ അശ്വിന്‍

'രാജ്യത്തിന് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശം, പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ല'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

മാരുതി മുതൽ ഹ്യുണ്ടായ് വരെ; ഉടൻ പുറത്തിറങ്ങുന്ന മുൻനിര ഹൈബ്രിഡ് എസ്‌യുവികൾ

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം