അമിത വ്യക്തിസ്വാതന്ത്ര്യവാദം അപകടകരം; ലിംഗസമത്വം അപ്രായോഗികം; മതപണ്ഡിതരുമായി സര്‍ക്കാര്‍ അടിയന്തര ചര്‍ച്ച നടത്തണമെന്ന് മുസ്ലിം സംഘടനകള്‍

അമിത വ്യക്തി സ്വാതന്ത്ര്യവാദം  പോലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് പകരുന്നത് ആശാസ്യമല്ലെന്ന് മുസ്ലീം സംഘടനകള്‍. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് സാമൂഹിക മാന്യത നല്‍കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യരുത്. പുരുഷന് പുരുഷനായും സ്ത്രീക്ക് സ്ത്രീയായും ഭയങ്ങളില്ലാതെ ജീവിക്കാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടത്.

പരസ്പരം മാനിക്കാനും അംഗീകരിക്കാനും വിദ്യാര്‍ഥി മനസ്സുകളെ പാകപ്പെത്തുന്നതിന് പകരം ഏത് തരം ബന്ധവും അനുവദനീയമാണ് എന്ന തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള ചട്ടക്കൂടിലെ പരാമര്‍ശങ്ങളും അനുബന്ധ ചര്‍ച്ചകളും സമൂഹത്തെ തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ ഇടവരുത്തുമെന്നും കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍, സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം (സെന്‍ട്രല്‍ ക്യാബിനറ്റ് ) അഭിപ്രായപ്പെട്ടു.

മൂല്യങ്ങള്‍ നശിച്ച ഒരു തലമുറയെയാണ് മുതലാളിത്ത ശക്തികള്‍ കാംക്ഷിക്കുന്നത്. അതിന് തടയിടുന്നതാവണം വിദ്യാഭ്യാസം. കുട്ടികളുടെ മനസ്സില്‍ മൂല്യവിചാരം ഉണര്‍ത്തുന്നതിന് പകരം, അവരെ അനിയന്ത്രിതമായ അനാവശ്യ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് പ്രചോദിപ്പിക്കുന്നത് കുടുംബ ഭദ്രതയെപ്പോലും ബാധിക്കും. വ്യക്തികളും സമൂഹങ്ങളും തമ്മില്‍ ഉണ്ടാകേണ്ട പാരസ്പര്യം ഇല്ലാതാക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യവാദം അപകടകരമാണ്.

യുക്തി ചിന്തയുടെ പേരില്‍ ലിബറല്‍ ചിന്തകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള അജന്‍ഡ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആലോചനാ കുറിപ്പുകളില്‍ പതിയിരിക്കുന്നുണ്ട് എന്ന ആശങ്ക വ്യാപകമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടര്‍ച്ചയായുള്ള ആലോചനയാണ് അവതരിപ്പിക്കുന്നതെങ്കിലും ബാഹ്യതാത്പര്യങ്ങള്‍ ചട്ടക്കൂടില്‍ കടന്നുവന്നിട്ടുണ്ട്. ആശങ്കകള്‍ അകറ്റാന്‍ പണ്ഡിത നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!