സിദ്ദിഖിന് മറ്റൊരു സീറ്റ് നല്‍കണം, മുസ്ലിം പ്രാതിനിധ്യം കുറഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസെന്ന് സമസ്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത. ജനസംഖ്യാനുപാതികമായി മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആരോപിച്ചു.

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്സിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണെന്നും അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി മീഡിയവണിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി സീറ്റ് ഒഴിയുന്ന ടി സിദ്ദിഖിന് മറ്റൊരു സീറ്റ് നല്‍കണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും ആരോപിച്ചു.
https://www.facebook.com/permalink.php?story_fbid=2329794807300714&id=1611659065780962

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ