ഇന്ത്യയില്‍ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കും; സൗദിയില്‍ സാധിക്കില്ല; തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല; പിഎഫ്‌ഐയെ 'കുത്തി' കാന്തപുരം

ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് സമസ്ത എ പി വിഭാഗം. സൗദി ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയില്‍ പത്ത് വര്‍ഷം മുന്‍പ് തന്നെ തടഞ്ഞിരുന്നുവെന്നും സമസ്ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിംകള്‍ക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂര്‍വ്വം പ്രവര്‍ത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. സര്‍ക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും വ്യക്തമാക്കി. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതന്‍മാരും ഉയരണം
എങ്കില്‍ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി. രാജ്യത്തിന്റെ സംസ്‌കാരം മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിദ്യാര്‍ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല.

അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല, വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സാന്ദ്ര തോമസിന് ആശ്വാസം; നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

ഒറ്റയിടി, പൊട്ടിയത് 20,000 മുട്ടകൾ; പുലിവാല് പിടിച്ച് അഗ്‌നിശമന സേന

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്: ബില്ല് അവതരണത്തിനുള്ള ഡിവിഷന്‍ വോട്ട് സൂചിപ്പിക്കുന്നതെന്ത്?; മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷം

ചെന്നൈയില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍; അറസ്റ്റിലായത് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗവും യാത്രക്കാരനും

തൃശൂർ പൂരത്തിനും യന്ത്ര ആന? യന്ത്ര ആനകളെ സമർപ്പിച്ച നടിമാർ...

ഓള്‍ പാസ് അപകടകരം; ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാനറിയില്ലെന്ന് പി ജയരാജന്‍

BGT 2024: 'രവീന്ദ്ര ജഡേജയാണ് ഹീറോ'; ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ അദ്ദേഹത്തെ കണ്ട് പഠിക്കണം; മുൻ ഇന്ത്യൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നത്, അറ്റ്‌ലിയുടെ ലുക്കിനെ ഞാന്‍ എവിടെയാണ് കളിയാക്കുന്നത്..; വിമര്‍ശനങ്ങളോട് കപില്‍ ശര്‍മ്മ