കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ വരില്ല, മുസ്ലിങ്ങൾ ഇത് തിരിച്ചറിയണം: എച്ച്.ഡി കുമാരസ്വാമി

ജെഡി(എസ്) നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. ബിജെപി കർണാടകയിൽ അധികാരത്തിൽ വന്നത് കോൺഗ്രസ് കാരണമാണെന്ന് മുസ്ലീങ്ങൾ ഓർക്കണം എന്ന് കുമാരസ്വാമി പറഞ്ഞു.

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കുമാരസ്വാമി കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഭാവി പ്രാദേശിക പാർട്ടികളുടെതാണെന്നും അവകാശപ്പെട്ടു.

“ഇപ്പോൾ കർണാടകയിൽ ബിജെപി അധികാരത്തിലുണ്ടെങ്കിൽ അത് കോൺഗ്രസ് മൂലമാണ്. എന്റെ മുസ്ലിം സഹോദരന്മാർ ഇത് മനസ്സിലാക്കണം. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് ജെഡി (എസ്) കാരണമല്ല,” കുമാരസ്വാമി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സ്വതന്ത്രമായി അധികാരത്തിലെത്താൻ കോൺഗ്രസിന് ശക്തിയില്ല. മുസ്‌ലിം സമൂഹം ഈ മുഖം തിരിച്ചറിയേണ്ട സമയമാണെന്നും അല്ലാത്തപക്ഷം അവർ കഷ്ടത അനുഭവിക്കുമെന്നും ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പിയിൽ ഭിന്നതയുണ്ടെന്ന് സൂചന നൽകിയ ജെഡിഎസ് നേതാവ് 2013 ൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ കാരണം ബിജെപിയിലെ ഉൾപ്പോരാണെന്നുംപറഞ്ഞു. “ബി.ജെ.പി മൂന്നായി വിഭജിക്കപ്പെട്ടു – ഒന്ന് ബിജെപി, മറ്റൊന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിഭാഗവും അടുത്തത് മന്ത്രി ബി ശ്രീരാമുലുവിന്റെ വിഭാഗവും,” കുമാരസ്വാമി പറഞ്ഞു.

പാർട്ടി അധികാരത്തിൽ വന്നാൽ അടുത്ത മുഖ്യമന്ത്രിയാകേണ്ടത് ആരാണെന്ന കാര്യത്തിൽ കോൺഗ്രസിൽ ആഭ്യന്തര കലഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കി നിൽക്കുമ്പോൾ ആരാണ് അടുത്ത മുഖ്യമന്ത്രിയാകേണ്ടത് എന്നതിനെച്ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര പോരാട്ടം നടക്കുന്നുണ്ട്. അധികാരത്തിൽ വരാൻ അവർ വളരെയധികം ആഗ്രഹിക്കുന്നു, അവർക്ക് രണ്ട് വർഷം പോലും കാത്തിരിക്കാനാവില്ല,”കുമാരസ്വാമി പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍