'കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണം'; എം എ യൂസഫലിക്കെതിരെ കെ മുരളീധരന്‍

ലോകകേരള സഭയില്‍ നിന്നും യുഡിഎഫ് വിട്ടുനിന്നത് സംബന്ധിച്ചുള്ള വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ മുരളീധരന്‍ എം പി. യൂസഫലി കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണമായിരുന്നു. ഭക്ഷണം കൊടുത്തതിനെ അല്ല കോണ്‍ഗ്രസ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി പ്രതിമയുടെ തല വെട്ടിയപ്പോള്‍ ഒരു സാംസ്‌കാരിക നായകരെയും കണ്ടില്ല. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോണ്‍ഗ്രസിന്റെ നിലപാട് മാറ്റില്ല. പാര്‍ട്ടിക്ക് പ്രവാസികളോട് സ്‌നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തു. പാസ് ഇല്ലാതെ അവര്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറിയെന്നും സ്പീക്കര്‍ക്ക് എന്തുകൊണ്ട് അത് തടയാനായില്ലെന്നതിന് അദ്ദേഹം മറുപടി പറയണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. കളങ്കിതരായ ആളുകള്‍ ഭരണത്തിന്റെ പങ്ക് പറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ആരോപണങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം.അതുണ്ടാകുന്നത് വരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരും. അദ്ദേഹത്തിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കും. എന്നാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ