സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ മുത്തൂറ്റ് ജീവനക്കാര്‍ക്ക് ആശുപത്രിയിലും മര്‍ദ്ദനം

സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദ്ദനം. ആലപ്പുഴയില്‍ തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 8.15- ഓടെയാണ് സംഭവം. അഞ്ച് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്സ് ലാബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദ്ദനത്തിന് ഇരയായത്.

ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്ഥാപനം ഒന്‍പത് ദിവസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്പിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ കമ്പനി തയ്യാറാണെന്നായിരുന്നു ഇത്. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.

ഇവര്‍ ഇന്നലെ രാവിലെ 8.15 ഓടെ പ്രശ്നസാദ്ധ്യത കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിച്ചിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങവേയാണ് സംഘടിച്ചെത്തിയ സമരക്കാര്‍ ഇവരെ മര്‍ദ്ദിച്ചത്. തുടര്‍ന്ന പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സമരാനുകൂലികള്‍ ഇവിടെയും മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തില്‍ പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിവൈഎസ്പി പി.വി. ബേബി പറഞ്ഞു

Latest Stories

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ